
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. വ്യക്തിപരമായ സന്ദര്‍ശനമാണുണ്ടായത്. കുഞ്ഞാലിക്കുട്ടിയോട് പറയാനുള്ളത് പറഞ്ഞുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരില്‍ താന്‍ മത്സരിക്കുമോ എന്നതില്‍ ഇപ്പോള്‍ തീരുമാനം പറയുന്നില്ല. പൊളിറ്റിക്കല്‍ വിഷയത്തില്‍ തുടക്കം മുതലേ കുഞ്ഞാലിക്കുട്ടിയോടാണ് സംസാരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും ഞാനുമെടുത്ത നിലപാടിലും സൗഹാര്‍ദമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. ഇപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോട് പറയുകയെന്നത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും അന്‍വര്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി തന്ന പിന്തുണക്ക് എന്നും കടപ്പാടുണ്ട്. സ്നേഹവും താല്‍പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാം. രാഷ്ട്രീയകാര്യങ്ങള്‍ കൃത്യമായി ഗണിക്കുന്നയാളാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ല.
യുഡിഎഫിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇനി എന്ത് ഭാഗമാകാനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും സ്വന്തം കാലില്‍ ആണ് നില്‍ക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
Post Your Comments