
ന്യൂഡല്‍ഹി: ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമായല്ല നേരിട്ടുള്ള യുദ്ധമായി തന്നെ ഇനി കണക്കാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനകള്‍ തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇനി മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി വ്യക്തമാക്കി.
സിന്ധു നദീജല കരാര്‍ തല്‍ക്കാലത്തേക്ക് മാറ്റി വച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ വിയര്‍ത്തു തുടങ്ങിയെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് മോദി അവകാശപ്പെട്ടു. ഇത്തവണ ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ ആരും തെളിവ് ചോദിക്കാതിരിക്കാന്‍ എല്ലാം രേഖപ്പെടുത്തി. പാകിസ്ഥാന്‍ സേനയും ഭീകരരും ഒന്ന് തന്നെയെന്ന് തെളിഞ്ഞ് കഴിഞ്ഞു. സിന്ധു നദീജല കരാറില്‍ തൊട്ടപ്പോള്‍ തന്നെ പാകിസ്ഥാന്‍ വിയര്‍ത്ത് തുടങ്ങിയെന്നും മോദി പറഞ്ഞു.
സേന തുടങ്ങിയ ഓപ്പറേഷന്‍ സിന്ദൂര്‍ വികസിത ഇന്ത്യയ്ക്കായുള്ള നയമായി ജനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി പറഞ്ഞു.
Post Your Comments