
വയനാട് : വയനാട്ടില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തി. യുവതിയുടെ മൂത്ത പെണ്‍കുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ക്ക് പുറമേയാണ് പോക്‌സോ കേസും ചുമത്തിയത്.
വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരുക്കേറ്റിരുന്നു. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വൈദ്യ പരിശോധനക്കിടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
യുവതിയെ കൊലചെയ്തതിനു പിന്നാലെ കാണാതായ ഇളയമകളെ വീടിനടുത്ത തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. 13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെയും പ്രതിയെയും പോലീസ് കണ്ടെത്തുകയായിരുന്നു.
Post Your Comments