Kerala

ആശുപത്രിയിലും നിരാഹാര സമരം തുടർന്ന് മാവോയിസ്റ്റ് രൂപേഷ്

തൃശൂര്‍: ജയിലിൽ നിരാഹാര സമരം നടത്തി ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാവോയിസ്റ്റ് രൂപേഷ് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ തടവിൽ കഴിയുകയായിരുന്ന രൂപേഷ് കഴിഞ്ഞ ശനിയാഴച്ച് മുതല്‍ നിരാഹാര സമരത്തിലാണ്.

ആരോഗ്യ നില വഷളായിതിനെ തുടര്‍ന്ന് ജയിലില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ജയില്‍ ഡോക്ടര്‍ രാവിലെ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. രൂപേഷ് എഴുതിയ പുസതകം പ്രസിദ്ധികരിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രൂപേഷിനെ മെഡിസിന്‍ കാര്‍ഡിയോളജി, അസഥിരോഗ വിഭാഗം, ഇന്‍.എന്‍.ടി. വിഭാഗത്തിലെ ഡോകടര്‍മാര്‍ പരിശോധനയക്കുശേഷം അഡ്മിറ്റ് ആക്കുകയായിരുന്നു. ആശുപത്രിയിലെ ജയില്‍ സെല്ലില്‍ സായുധ സെപഷ്യല്‍ പൊലീസ് സംഘത്തിന്റെ സുരക്ഷ വലയത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ആശുപത്രിയിലും ഭക്ഷണം കഴിക്കാതെ നിരാഹരം തുടരുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button