
കൊച്ചി: ഇടപ്പള്ളിയിൽ സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നതിനിടെ കാണാതായ 13കാരനെ തൊടുപുഴയിൽ കണ്ടെത്തി. എറണാകുളം കൊച്ചുകടവന്ത്ര എസ്.എസ് വില്ലയിൽ എ. ഷിഹാബുദ്ദീന്‍റെ മകൻ 13 കാരനായ മുഹമ്മദ് ഷിഫാനെയാണ് തൊടുപുഴയിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയ ഷിഫാൻ പരീക്ഷ കഴിയുന്നതിന് മുന്നേ ഇറങ്ങിപ്പോകുകയായിരുന്നു.
ഒമ്പതരയോടെ ഇടപ്പള്ളി ലുലുമാളിന്‍റെ പരിസരത്ത് കുട്ടിയെത്തിയതായി സി.സിടി.വി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 10 മണിയോടെ തീരേണ്ട പരീക്ഷ പകുതി വഴിയിൽ വെച്ച് കുട്ടി ഇറങ്ങിപ്പോവുകയായിരുന്നു.
മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസിൽ കയറി പോയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആ മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയോടൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയിൽനിന്നു പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയാണ്.
Post Your Comments