Kerala

വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്: ഒന്നാം സമ്മാനം 12 കോടി, വിറ്റഴിച്ചത് 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ 

12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്. തിങ്കളാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം വില്പനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. 300 രൂപ വിലയുള്ള വിഷു ബമ്പര്‍ ടിക്കറ്റുകള്‍ മൊത്തം ആറു സിരീസുകളിലാണ് വിപണിയില്‍ എത്തിയത്.

ടിക്കറ്റു വില്പനയില്‍ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സമ്മാനമായി ആറു സീരീസിലും ഓരോ കോടി രൂപ വീതമാണ് നല്‍കുന്നത്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

shortlink

Post Your Comments


Back to top button