KeralaNews

വധശ്രമക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി

പത്തോളം കേസുകളിൽ ഉൾപ്പെട്ട യാളാണ് പ്രതി

കോതമംഗലം : വധശ്രമക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ചേലാട് നാടോടിപ്പാലം പനങ്ങാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ (ചാമി 44) നെയാണ് കുട്ടമ്പുഴ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഭൂതത്താൻകെട്ട് അമ്പലത്തിലെ ഉത്സവം നടക്കുന്ന സമയം മാത്യൂസ് എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പത്തോളം കേസുകളിൽ ഉൾപ്പെട്ട യാളാണ് പ്രതി.

ഇൻസ്പെക്ടർ പി.എ ഫൈസലിൻ്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button