MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘എന്റെ മുഖം കണ്ട് പേടിക്കരുത്’: ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങി അഭിരാമി സുരേഷ്

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭിരാമി സുരേഷ്. പ്രശസ്ത ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിസോഷ്യല്‍ മീഡിയയിലെ നിറസാന്നിദ്ധ്യമാണ്. ബിഗ് ബോസ് ഷോയിയും താരം പങ്കെടുത്തിരുന്നു. പലപ്പോഴും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും അഭിരാമിക്കെതിരെ നടക്കാറുണ്ട്.

താടിയെല്ല് മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന ശാരീരിക പ്രശ്നം അഭിരാമിക്കുണ്ട്. പലപ്പോഴും ഈ അവസ്ഥയുടെ പേരില്‍ അഭിരാമി വിമർശിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് അഭിരാമി. ഇതിനായി ലിപ് ഫില്ലര്‍ ചെയ്ത കാര്യം അഭിരാമി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ മുഖം കണ്ട് ആരും പേടിക്കരുതെന്നു മുന്‍കൂട്ടി പറഞ്ഞുകൊണ്ടാണ് ഗായിക ലിപ് ഫില്ലര്‍ ചെയ്തുവെന്ന കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെ നശിപ്പിക്കാനായി കൊറോണയെക്കാൾ ഭീകര വൈറസ് വരുന്നു: ഗവേഷകരുടെ പഠന റിപ്പോർട്ട്
നിലവില്‍ ലിപ് ഫില്ലറിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റേതായ ചില മാറ്റങ്ങള്‍ അഭിരാമിയുടെ മുഖത്തു പ്രകടമായിട്ടുമുണ്ട്. വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് ചെയ്ത സ്‌പെഷല്‍ വീഡിയോയിലാണ് ലിപ് ഫില്ലറിനെ കുറിച്ച് അഭിരാമി പ്രേക്ഷകരോട് വ്യക്തമാക്കിയത്. പ്രോഗ്നാത്തിസം എന്ന ശാരീരികാവസ്ഥ മാറ്റാനായി താന്‍ ശസ്ത്രക്രിയകളൊന്നും ചെയ്തിട്ടില്ലെന്നും അഭിരാമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button