ThiruvananthapuramKeralaNattuvarthaLatest NewsNews

ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കം, മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച്‌ ഭാര്യയെ കൊലപ്പെടുത്തി

പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി

തിരുവനന്തപുരം: ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മേശയുടെ കാല്‍ കൊണ്ട് തലയ്ക്ക് അടിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി. പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന്‍ നായർക്കാണ് അഡീഷനല്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഭാര്യയായ ഗോമതിയമ്മ(58)യെ ബാലകൃഷ്ണന്‍ നായർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

Also Read:യുവത്വം നിലനിർത്താനുള്ള പഴവർഗ്ഗങ്ങൾ!

ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ബാലകൃഷ്ണന്‍ നായർ നിരവധി തവണ ഇരുമ്ബ് കമ്പികൊണ്ട് അവരെ അടിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് കേസില്‍ അയല്‍വാസി മൊഴി നല്‍കിയിരുന്നു. വര്‍ഷങ്ങളായി സ്വരചേര്‍ച്ചയില്ലാതെ കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു ഇരുവരും, എന്നും മൊഴിയിൽ പറയുന്നു.

2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു നാടിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. വീട്ടിലെ ഉരുളി കാണാതായത് സംബന്ധിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ഉച്ച ഭക്ഷണവും കഴിച്ച്‌ വീടും പൂട്ടി പുറത്തു പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വീടിനുള്ളിൽ മരിച്ചു കിടക്കുന്ന ഗോമതിയമ്മയെ കണ്ടത്. 40 സാക്ഷികള്‍, 54 രേഖകള്‍, 22 തൊണ്ടി മുതലുകള്‍ എന്നിവയാണ് വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ കേസിന് വേണ്ടി ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button