Latest NewsNewsBahrainInternationalGulf

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ

മനാമ: സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. രാജ്യത്തിന്റെ സുരക്ഷയും അതിർത്തിയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നശിപ്പിച്ച സൗദി വ്യോമ പ്രതിരോധസേനയുടെ ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.

Read Also: മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ

അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാനും ബഹ്റൈൻ സമൂഹത്തോട് അഭ്യർത്ഥിച്ചു. ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികൾ അയച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഇന്ന് സൗദി വ്യോമ പ്രതിരോധസേന തകർത്തതെറിഞ്ഞത്. സൗദിയെ ലക്ഷ്യമാക്കി ഹൂതികൾ നിരന്തരം ആക്രമണം നടത്താറുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് അറബ് സഖ്യസേന തകർത്തിരുന്നു.

Read Also: യുവതിയുടെയും പിഞ്ച് കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button