ThiruvananthapuramNattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികൾ

പാലക്കാട്‌ : സംസ്ഥാനത്ത് രണ്ട് വർഷത്തിനകം സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിന് ശേഷം വാളയാർ മലബാർ സിമന്റ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഉത്പാദന അളവ് കൂട്ടും. നിലവിൽ ആറ് ലക്ഷം ടൺ സിമൻറാണ് ഒരു മാസം ഉത്പാദിപ്പിക്കുന്നത്.

Also Read : കോഴിക്കോട് പയ്യോളിയിൽ ക്ഷേത്രത്തിൽ തീപിടിത്തം

പ്രൊഫഷണൽ മാർക്കറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉത്പാദന പ്ലാൻ രൂപീകരിച്ച് രണ്ട് വർഷത്തിനകം പരമാവധി 12 ലക്ഷം ടൺ സിമന്റ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലകളിലെയും സവിശേഷതകൾ പരിഗണിച്ച് തൊട്ടടുത്തുള്ള ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് യാത്ര ചെലവ് കുറച്ച് വിൽപന സാധ്യമാക്കും.

കൊച്ചി പോർട്ട് ട്രസ്റ്റിൽ ബ്ലെൻഡിങ് യൂണിറ്റ്, കണ്ണൂർ മട്ടന്നൂർ കിൻഫ്രയിൽ ഗ്രൈൻഡിങ് യൂണിറ്റ് എന്നിവ ആരംഭിക്കും. കൊച്ചിയിൽ 12 മാസങ്ങൾക്കുള്ളിലും മട്ടന്നൂരിൽ 24 മാസങ്ങൾക്കുള്ളിലും പദ്ധതി പൂർത്തിയാക്കും. രണ്ട് യൂണിറ്റുകളുടെയും പ്രവർത്തനം പുരോഗമിക്കുന്നതോടെ സംസ്ഥാനത്ത് സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കും. ഘട്ടം ഘട്ടമായി ഗ്രൈൻഡിങ് യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കും. സർക്കാറിൽ നിന്നും ഭരണാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ നടപടികൾ ആരംഭിച്ച് രണ്ട് വർഷത്തിനകം പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button