Latest NewsNewsInternational

ഫ്രാന്‍സിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും

ന്യൂഡല്‍ഹി: ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചനം. ഫ്രാന്‍സിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പഠനത്തില്‍ പറയുന്നത്. ബ്രിട്ടീഷ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെബറാണ് പഠനം നടത്തിയത്. 2022ല്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടക്കും. 2023ല്‍ ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.

Read Also : ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

2030ല്‍ ചൈന യു.എസിനെ മറികടന്ന് ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. നേരത്തെ പ്രവചിച്ചതിലും വൈകിയായിരിക്കും ചൈന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയെന്നും സെബര്‍ വ്യക്തമാക്കുന്നു. 2033 ഓടെ ജപ്പാന്‍ ജര്‍മ്മനിയെ മറികടക്കും. 2036ഓടെ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയിലും മുന്നേറ്റമുണ്ടാകും. 2034ല്‍ ഇന്തോനേഷ്യ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒമ്ബതാം സ്ഥാനത്തേക്ക് കുതിക്കുമെന്നും പ്രവചനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button