കൊച്ചി: കൊച്ചിയിൽ സ്ത്രീകൾക്ക് മാത്രമായി സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു. ഇനി പാതിരാത്രികളെ പേടിക്കാതെ കൊച്ചിയിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാം. കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ് എന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയില്‍ എറണാകുളം നോര്‍ത്തിലുള്ള ലിബ്ര ഹോട്ടലിലാണ് സ്ത്രീ സൗഹാര്‍ദ പദ്ധതിയായ ഷീ ലോഡ്ജ് ഒരുങ്ങുന്നത്.
Also Read:വ്യവസായിയുടെ വീട് കുത്തിത്തുറന്ന് മോഷണം : 25 പവൻ സ്വർണ്ണവും പണവും കവർന്നു
നാലു നിലകളിൽ 108 മുറികളിലായാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് ഷീ ലോഡ്ജ് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചി നഗരസഭാ അധികൃതര്‍. നിലവിൽ കെട്ടിടത്തിന്റെ ഇലക്ട്രിക്, ഇന്റീരിയര്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
നാലു നിലകളിലുള്ള കെട്ടിടത്തിന്റെ ഓരോ നിലകളിലുമായി ബാത്ത് അറ്റാച്ച്ഡ് ആയിട്ടുള്ള 27 മുറികള്‍ ഉണ്ടാകും. ഒരാള്‍ക്ക് ഒരു മുറി എന്ന കണക്കില്‍ 108 മുറികളാണ് ഇവിടെ ഒരുക്കുന്നത്. മുറിയുടെ വാടക നിലവിൽ നിശ്ചയിച്ചിട്ടില്ല. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പവകാശം.
Post Your Comments