Latest NewsKeralaNattuvarthaNews

മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കി: മനം നൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളിയിൽ മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിൽ മനം നൊന്ത പിതാവ് ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു. കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ര്‍ സ്റ്റേ​ഡി​യം വാ​ര്‍ഡി​ല്‍ മ​ല​യി​ല്‍ ത​റ​യി​ല്‍ ഷാ​ജി (49) യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

Also Read:പതി​നഞ്ചുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഷാ​ജി​യു​ടെ മകൻ സ​ഹോ​ദ​രി​യു​ടെ മ​ക​നു​മാ​യി സാ​മ്പത്തി​ക ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച്‌​ വാ​ക്കു​ത​ര്‍ക്കം ഉണ്ടായിരുന്നു. ഇ​തി​നെ തു​ട​ര്‍ന്ന് ഷാ​ജി​യു​ടെ മ​ക​നും സ​ഹോ​ദ​രി​യു​ടെ മ​ക​നും തമ്മിൽ വാ​ക്കേ​റ്റവുംഅ​ടി​പി​ടി​യു​മു​ണ്ടാ​യി. സംഭവത്തിൽ ഷാ​ജി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നെയും സു​ഹൃ​ത്തി​നെ​യും സഹോദരിയുടെ മകൻ ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു. സംഭവത്തെ തുടർന്ന് ഇ​രു​കൂ​ട്ട​രും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

എ​ന്നാ​ല്‍, പരാതിയിൽ ഷാ​ജി​യു​ടെ മ​ക​നെ​യും സു​ഹൃ​ത്തി​നെ​യും മാ​ത്ര​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ര​ണ്ടു പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തി​രു​ന്നു. മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് പിതാവ് ആരോപിക്കുന്നത്. ചി​ല സ​മ്മ​ര്‍ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് പൊ​ലീ​സ് മ​ക​നെ​യും സു​ഹൃ​ത്താ​യ യു​വാ​വി​നെ​യും റി​മാ​ന്‍ഡ് ചെ​യ്ത​തെ​ന്ന് ഷാജി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button