![](/wp-content/uploads/2022/01/hnet.com-image-2022-01-10t110431.852-1.jpg)
ഐഎസ്എൽ പോയിന്റ് പട്ടികയില്‍ ഒന്നാമതാണെങ്കിലും വലിയ പൊങ്ങച്ചമൊന്നും വേണ്ടെന്ന് ആരാധകര്‍ക്കും താരങ്ങള്‍ക്കും മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകുമിനോവിച്ച്. ലീഗ് പകുതിയായിട്ടേയുള്ളെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണമെന്നും ട്വിറ്ററില്‍ പരിശീലകന് കുറിച്ചു.
നാം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നും വിനയം കൈവിടാതെ ലക്ഷ്യബോധത്തോടെ നീങ്ങണമെന്നും വുകോമാനോവിക് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലാണ് കോച്ചിന്റെ പ്രതികരണം.
‘വിനയം കൈവിടരുതെന്നും ലക്ഷ്യബോധവും മനസ്സുറപ്പുമുണ്ടാകണമെന്നും ആവര്‍ത്തിക്കുന്നു. തുടങ്ങിയത് എവിടെ നിന്നാണെന്ന് ഓര്‍മ്മയുണ്ടായിരിക്കണം. കുറേ മുമ്പ് വരെ അവസാനത്തില്‍ നിന്ന് രണ്ടാമതായിരുന്നു. അതുകൊണ്ട് വലിയ പ്രഖ്യാപനങ്ങളൊന്നും വേണ്ട’ വുകോമാനോവിക് പറഞ്ഞു.
Read Also:- ഭക്ഷണത്തിലൂടെയും വണ്ണം കുറയ്ക്കാം..!!
ഒഡീഷക്കെതിരെ നടന്ന അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് പോയിന്റുപട്ടികയില്‍ വീണ്ടും ഒന്നാമതായി. 11 മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 19 പോയന്റുമായി ജംഷഡ്പൂര്‍ എഫ്സിയും 17 പോയന്റുമായി മുംബൈ സിറ്റി എഫ്സിയും തൊട്ട് പിറകിലുണ്ട്.
Post Your Comments