ErnakulamKeralaLatest NewsNews

കോതമംഗലത്ത് 21 കുപ്പി ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി മരുന്നിന്റെ ഉപഭോഗം ശക്തമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

കൊച്ചി: എറണാകുളം കോതമംഗലത്ത് അതിതീവ്ര ലഹരി മരുന്ന് ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇയാളിൽ നിന്ന് പൊലീസ് 21 കുപ്പി ഹെറോയിൻ പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. അസം സ്വദേശിയായ അബ്ദുൾ റഹീം ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.

Also read: ബന്ധുവായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദ്ദിച്ചു : യുവാവ് അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി മരുന്നിന്റെ ഉപഭോഗം ശക്തമാകുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അബ്ദുൾ റഹീമിൽ നിന്ന് 21 ചെറിയ കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനാണ് പൊലീസ് കണ്ടെടുത്തത്. അതിഥി തൊഴിലാളികൾക്കിടയിൽ വില്പന നടത്താനാണ് അബ്ദുൾ ഇത്തരത്തിൽ ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്.

ഇടപാടുകാരിൽ നിന്ന് ഒരു കുപ്പിയ്ക്ക് ആയിരം രൂപ മുതൽ ആണ് വില ഈടാക്കിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അസമിൽ നിന്നാണ് ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ലഹരി മരുന്ന് കടത്താനായി അബ്ദുൾ റഹീം കഴിഞ്ഞ മാസം അസമിൽ പോയിരുന്നു. ലഹരി മരുന്ന് സംഘത്തിലെ മറ്റ്‌ കണ്ണികളെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ അബ്ദുൾ റഹീമിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button