KozhikodeKeralaNattuvarthaLatest NewsNews

സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്ന സംഭവം: 2 പേർ പിടിയിൽ

2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിർമ്മാതാവ് വിൽസണിന് എതിരെയാണ് ആക്രമണം ഉണ്ടായത്.

കോഴിക്കോട്: കടക്കെണിയിലായ സിനിമാ നിർമ്മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് നന്‍മണ്ടയിൽ ഇന്നലെയാണ് സിനിമാ നിര്‍മ്മാതാവിന് നേരെ വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നത്. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിർമ്മാതാവ് വിൽസണിന് എതിരെയാണ് ആക്രമണം ഉണ്ടായത്.

Also read: ചേട്ടൻ അമ്മയെ കൊലപ്പെടുത്തിയെന്ന് അനിയന്റെ വ്യാജസന്ദേശം : നെട്ടോട്ടമോടി പോലീസ്

കൊടിയത്തൂർ സ്വദേശികളായ ഷാഫി, മുനീർ എന്നിവരെയാണ് സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത മൂലം വിൽസൺ വീട് ഈടുവെച്ച് വായ്പ എടുത്തിരുന്നു. ലേലത്തിൽ പോയ വീട് ഒഴിയാൻ വൈകിയതാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. 2010 ല്‍ സിനിമ നിർമ്മിക്കാൻ രണ്ട് കോടിയിലധികം രൂപ വില്‍സണിന് ചിലവായിരുന്നു.

വീട് നിൽക്കുന്ന സ്ഥലമാണ് വില്‍സണ്‍ വായ്പയ്ക്ക് ഈടായി രജിസ്റ്റര്‍ ചെയ്തിരുന്നത്. കോടതിയിൽ എത്തിയ ഈ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം വിൽസണെതിരെ വിധി വന്നിരുന്നു. ഇതിന് പിന്നാലെ, വീട് ഒഴിയാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനും നേർക്കാണ് വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button