KozhikodeKeralaNattuvarthaLatest NewsNews

വീടിന് സമീപമുള്ള ഓവുചാലിൽ ആൾക്കാർ കക്കൂസ് മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

മൂന്ന് നിത്യരോഗികൾ അടക്കം അഞ്ച് പേർ താമസിക്കുന്ന വീട്ടിൽ താമസിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണ്.

കോഴിക്കോട്: ഒരു വർഷമായി വീടിന്റെ സമീപമുള്ള ഓവുചാലിൽ വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതിന് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നഗരസഭാ സെക്രട്ടറിയും കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും സംഭവത്തിൽ അന്വേഷണം നടത്തി, ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

Also read: ക്യാമറയുടെ മുന്നിൽനിന്ന് പ്രതിഷേധിച്ചപ്പോൾ തിരക്കിനിടെ ക്യാമറയിൽ മുഖമിടിച്ചു: പോലീസ് അടിച്ചെന്ന ഹൈബിയുടെ വാദം കള്ളം?

ഏപ്രിലിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. സി.എച്ച് മേൽപ്പാലത്തിന് സമീപത്തെ പുത്തൻവീട് പറമ്പിൽ ആശാലതയുടെ വീടിന് അടുത്തുള്ള ഓവുചാലിലാണ് അപരിചിതർ സ്ഥിരമായി മാലിന്യം തള്ളുന്നത്. മൂന്ന് നിത്യരോഗികൾ അടക്കം അഞ്ച് പേർ താമസിക്കുന്ന വീട്ടിൽ താമസിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണ്.

കക്കൂസ് മാലിന്യത്തിന്റെ ദുർന്ധം കാരണം ഇവർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. പാതിരാത്രിയിലും പുലർച്ചെയുമാണ് ഇവിടെ ആൾക്കാർ വണ്ടിയിലെത്തി മാലിന്യം തള്ളുന്നത്. വാഹനത്തിന്റെ ശബ്ദം കേട്ട് ഇവർ പോലീസിനെ അറിയിച്ചപ്പോൾ പോലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ല. വീട്ടുകാർ വണ്ടിയുടെ നമ്പറും പോലീസിനെയും നഗരസഭയെയും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button