KeralaLatest NewsNews

‘പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യം?’: വിചിത്രവാദവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ വിചിത്രവാദവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിനെയോ പൊലീസിനെ അറിയിച്ചല്ല കൊലപാതകം നടക്കുന്നതെന്നും വര്‍ഗീയ സംഘടനകളെ തുറന്നുകാട്ടേണ്ടത് മാധ്യമങ്ങളാണെന്നുമുള്ള വിചിത്രവാദമാണ്‌ അദ്ദേഹം നടത്തിയത്.

Also Read:പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം ഒരുഗ്രന്‍ ഫേഷ്യല്‍

അതേസമയം, കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ വ്യക്തമാക്കി. എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട് സംഭവിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

നാടിൻ്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും, അതിനുള്ള നിർദേശം പോലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button