UAELatest NewsNewsInternationalGulf

ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ്

യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു

അബുദാബി: ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികൾക്ക് നന്ദി അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ പ്രസിഡന്റായി തെരഞ്ഞെടുത്തതിനാണ് അദ്ദേഹം ഭരണാധികാരികൾക്ക് നന്ദി അറിയിച്ചത്.

Read Also: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി അനുവദിച്ചു: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാതെ മന്ത്രിസഭാ യോഗം

യുഎഇ സുരക്ഷിതമായ കരങ്ങളിലാണെന്ന് ഭരണാധികാരികൾ ശൈഖ് മുഹമ്മദ് ബിൻ സായിദിനോട് വ്യക്തമാക്കി. ശൈഖ് ഖലീഫയുടെ വേർപാടിന് ശേഷം നടന്ന അനുശോചന യോഗത്തിലായിരുന്നു നേതാക്കൾ ഇക്കാര്യം അറിയിച്ചത്. യുഎഇയും അവിടുത്തെ ജനങ്ങളും നിങ്ങളുടെ മേൽനോട്ടത്തിൽ സുരക്ഷിതമായ കരങ്ങളിലാണെന്നും നമ്മുടെ രാജ്യം ശക്തമായ നിലയിലാണെന്നും ഭരണാധികാരികൾ പറഞ്ഞു. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ഭരണാധികാരികൾ അനുശോചനം അറിയിക്കുകയും ചെയ്തു.

Read Also: പുതിയ മദ്രസകളെ ഗ്രാന്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ച് യു.പി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button