Latest NewsIndia

ഡൽഹിയിൽ 150 ഇലക്ട്രിക് ബസുകൾ കൂടി: ഉദ്‌ഘാടന യാത്ര നടത്തി അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന യുഗം. നഗരത്തിൽ 150 ഇലക്ട്രിക് ബസുകൾ കൂടി ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും രാജ്ഘട്ട് ബസ് ഡിപ്പോ വരെ അദ്ദേഹം ഇവയിൽ യാത്ര ചെയ്യുകയും ചെയ്തു.

നഗരം മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുത ബസുകൾ നിരത്തിൽ ഇറക്കുന്നത്. കെജ്‌രിവാളിനൊപ്പം ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹലോട്ട്, സെക്രട്ടറി നരേഷ് കുമാർ എന്നിവർ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. 1,862 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ഡൽഹി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതിൽ 150 കോടി രൂപ കേന്ദ്ര വിഹിതവും ഉണ്ട്. അടുത്ത പത്ത് വർഷത്തേക്കാണ് ഈ തുക.

‘ഡൽഹിയുടെ ലക്ഷ്വറി ഇലക്ട്രിക് ബസുകൾ’ എന്ന പേരിൽ ഇവയെ അരവിന്ദ് കെജ്രിവാൾ ജനങ്ങൾക്ക് ട്വിറ്ററിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവയിൽ അഴുക്കാക്കരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് സൗജന്യ യാത്രയും ഗതാഗത വകുപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button