KeralaLatest NewsIndiaNews

‘അതിർത്തി കടന്ന് ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ വെടിവച്ചുകൊന്നു’: വ്യാജ ആരോപണവുമായി ഇടത് നിരീക്ഷകൻ

കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുകയാണ്. സംസ്ഥാന, ദേശീയ മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയം അഗ്നിപഥ് ആയിരുന്നു. ന്യൂസ് 18 നടത്തിയ പ്രൈം ടിബേറ്റിൽ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ, ബി.ജെ.പി വക്താവായ ശ്രീപദ്മനാഭൻ, കോൺഗ്രസ് വക്താവ് അനിൽ ബോസ്, ഇടത് നിരീക്ഷകൻ അൻവർ ഷാ പാലോട് എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്. ചർച്ചയിൽ ഇടത് നിരീക്ഷകനായ അൻവർ ഷാ ഉന്നയിച്ച വ്യാജ ആരോപണം ശ്രീജിത്ത് തൽക്ഷണം പൊളിച്ചടുക്കുകയായിരുന്നു.

അതിർത്തി കടന്ന് ഇന്ത്യൻ പട്ടാളക്കാരെ ചൈനീസ് പട്ടാളക്കാർ വെടിവച്ചുകൊന്നുവെന്നായിരുന്നു അൻവർ ഷാ ഉയർത്തിയ ആരോപണം. ‘ചൈനീസ് പട്ടാളക്കാർ ഇന്ത്യയിൽ കടന്നുകയറി, ഇന്ത്യൻ പട്ടാളക്കാരെ വെടിവെച്ച് കൊന്നശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയിട്ടേ ഇല്ല എന്നായിരുന്നു’, അൻവർ ഷാ ആരോപിച്ചു. ഇതിനെ ശ്രീജിത്ത് പണിക്കർ ചോദ്യം ചെയ്തു. ശ്രീജിത്തിന്റെ വിശദീകരണം വന്നതോടെ, അൻവർ ഷാ തന്റെ നിലപാട് മാറ്റി പറഞ്ഞു. താൻ അങ്ങനെയല്ല പറഞ്ഞതെന്നായിരുന്നു അൻവർ ഷാ തിരുത്തിയത്.

ഇടത് നിരീക്ഷകന് ശ്രീജിത്ത് നൽകിയ മറുപടി ഇങ്ങനെ:

‘ഇന്ത്യയും ചൈനയും തമ്മിൽ വെടിവെയ്ക്കില്ല എന്നൊരു കരാർ ഉണ്ട്. ആരും ആയുധം ഉപയോഗിക്കില്ല എന്നൊരു ഉടമ്പടി ഉണ്ട്. ഇന്ത്യയുടെ അതിർത്തി ചൈന കൈയ്യേറിയിരിക്കുന്നു എന്ന സ്ഥിരീകരണം എവിടെയാണ്? തർക്ക ഭൂമിയിലാണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്. തർക്ക ഭൂമി എന്ന് പറയുന്നത് ഈ രണ്ട് ആൾക്കാരും അവരവരുടേതാണ് എന്ന് പറയുന്നതാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button