Latest NewsNewsInternationalKuwaitGulf

റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ

കുവൈത്ത് സിറ്റി: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തിയത്. 2022 ജനുവരി 1 മുതൽ ജൂൺ 20 വരെയുള്ള കാലയളവിലാണ് രാജ്യത്ത് അനധികൃതരായി തുടർന്നിരുന്ന 10800 പ്രവാസികളെ നാട് കടത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘നടപടി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന

ജലീബ് അൽ ശുയൂഖ്, മഹ്ബൗല, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ബിനേയ്ദ് അൽ ഗാർ, വഫ്ര ഫാംസ്, അബ്ദാലി ഏരിയ തുടങ്ങിയ ഇടങ്ങളിൽ ചെറുജോലികളിൽ ഏർപ്പെട്ടിരുന്ന പ്രവാസികളാണ് നാടുകടത്തിയവരിൽ ഭൂരിഭാഗം പേരും. റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും

shortlink

Related Articles

Post Your Comments

Related Articles


Back to top button