KeralaLatest News

BREAKING -നടൻ വിജയ് ബാബു അറസ്റ്റിൽ

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ജാമ്യം നൽകും. യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യല്‍ ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.

ഒരുമാസത്തിലധികം നീണ്ടു നിന്ന ഒളിച്ചുകളിക്കും, നാടകങ്ങള്‍ക്കും ഒടുവില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്ന് കോടതി ഉത്തരവിലുണ്ട്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കണം എന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button