Latest NewsNewsInternationalKuwaitGulf

അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രവർത്തികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: 2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

മറ്റു വ്യക്തികളുടെ അറിവോ, സമ്മതമോ കൂടാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നതും, ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും, ഇത്തരം ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതും കുവൈറ്റിൽ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികളിലേക്ക് നയിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അനുവാദമില്ലാതെ പകർത്തുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമ സംവിധാനങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നവർക്കും ശിക്ഷ ലഭിക്കും.

Read Also: സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം, നിയമനം കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button