Latest NewsNewsIndia

ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്: തുഷാർ ഗാന്ധി

ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന് തുഷാർ ഗാന്ധി

മുംബൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഹർഗർ തിരംഗ ക്യാമ്പയിനെ വിമർശിച്ചാണ് തുഷാർ ഗാന്ധി രംഗത്തെത്തിയത്. ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന് തുഷാർ ഗാന്ധി മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. ത്രിവർണ പതാകയെ അംഗീകരിക്കാത്തവരാണ് ആർ.എസ്.എസുകാരെന്നും ഖാദിയോ കൈത്തറിയോ പതാകയ്ക്കായി ഉപയോഗിക്കണമെന്ന നിർദ്ദേശം പോലും ക്യാമ്പയിനിൽ സർക്കാർ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. കച്ചവടത്തിനു വന്നവര്‍ അധികാരികളായതും വര്‍ഷങ്ങളുടെ സമരങ്ങള്‍ക്കൊടുവില്‍ രാജ്യം സ്വതന്ത്രമായിട്ട് ഇന്ന് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പുതിയ വികസനപദ്ധതികള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. പതാക ഉയര്‍ത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ച് ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കി. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button