Latest NewsNewsIndia

വീട്ടമ്മയെ മാര്‍ക്കറ്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്ന്നെടുത്ത് മാറിടവും കൈകാലുകളും ഛേദിച്ചു

ഭഗവല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്തി മാര്‍ക്കറ്റില്‍ വെച്ചാണ് യുവതി നീലം ദേവി എന്ന യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്

പാറ്റ്‌ന: പട്ടാപ്പകല്‍ വീട്ടമ്മയെ മാര്‍ക്കറ്റില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ബിഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഭഗവല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്തി മാര്‍ക്കറ്റില്‍ വെച്ചാണ് യുവതി നീലം ദേവി എന്ന യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. മുഹമ്മദ് ഷക്കീല്‍ എന്നയാളും കൂട്ടരുമാണ് ആക്രമണത്തിന് പിന്നില്‍. മാര്‍ക്കറ്റിലെത്തിയ യുവതിയ്ക്ക് നേരെ പാഞ്ഞടുത്ത മുഹമ്മദ് ഷക്കീല്‍ നീലം ദേവിയുടെ തലയിലും മുതുകിലും ആക്രമിക്കുകയും, കൂടെയുണ്ടായിരുന്ന നാലുപേര്‍ ചേര്‍ന്ന് യുവതിയുടെ രണ്ട് കൈകാലുകളും ചെവികളും മാറിടവും ഛേദിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയുമായിരുന്നു.

Read Also: വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : അയൽവാസി പിടിയിൽ

സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പ്രതികളിലൊരാളുടെ തലപ്പാവും ചെരുപ്പും സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. അതിഭീകരമായ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഹിന്ദുമഹാസഭ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button