Latest NewsIndiaNews

ഭീകരര്‍ എത്തിയത് ട്രക്കിനുള്ളില്‍ ഒളിച്ച്, ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം

സിദ്രയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ട്രക്ക് എത്തിയതായി പട്രാളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുവിലെ സിദ്രയില്‍ രാവിലെയോടെയായിരുന്നു സംഭവം.

Read Also: ക്രിസ്റ്റഫറിൽ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

സിദ്രയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ട്രക്ക് എത്തിയതായി പട്രാളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പിന്തുടര്‍ന്നായിരുന്നു പോലീസും സൈന്യവും എത്തിയത്. ഇത് കണ്ട ട്രക്ക് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് ട്രക്കില്‍ പരിശോധന നടത്താന്‍ ശ്രമിച്ച സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. മൂന്ന് ഭീകരരായിരുന്നു ട്രക്കിനുള്ളില്‍ എന്നായിരുന്നു സുരക്ഷാ സേനയുടെ നിഗമനം. എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പോലീസിന്റേയും സൈന്യത്തിന്റേയും വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button