Latest NewsNewsIndia

ഭാര്യ ഒളിച്ചോടിയ പ്രതികാരത്തില്‍ ഭാര്യയുടെ കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാവിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേ റാമിനെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു.

Read Also: മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് 30 റിയാൽ നൽകണം: നിർദ്ദേശവുമായി അധികൃതർ

ഇതിനു പിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മംഗേറാമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായെത്തിയാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്കി. സുനിലിന്റെ ഭാര്യയായ 26-കാരിയും മംഗേറാമിന്റെ മകനായ 25-കാരനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് ഒളിച്ചോടിയത്. ഒരുമാസം മുമ്പും സുനിലിന്റെ ഭാര്യ കാമുകനൊപ്പം നാടുവിട്ടിരുന്നു. എന്നാല്‍ രണ്ടുദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button