Latest NewsNewsIndia

കേന്ദ്ര ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ലഭിക്കും.ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

മൂന്നു ഘടകങ്ങളിലാണ് ഊന്നല്‍. 1. പൗരന്മാര്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ – യുവാക്കള്‍ക്ക് മുന്‍ഗണന, 2. സാമ്പത്തിക വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കല്‍, 3. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കല്‍.

 

63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.

ബജറ്റ് മുന്‍ഗണനകള്‍: 1. സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കല്‍, 2. കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട്.

അമൃതകാലത്ത് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന 7 സൂചികകള്‍ (സപ്തര്‍ഷികള്‍ മാര്‍ഗദര്‍ശികള്‍) : 1. എല്ലാവരെയും ഉള്‍ക്കൊണ്ട് വികസനം, 2. കാര്‍ഷിക വികസനം, 3. യുവജനക്ഷേമം, 4. സാമ്പത്തിക സ്ഥിരത, 5. ലക്ഷ്യം നേടല്‍, 6. അടിസ്ഥാന സൗകര്യം. സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button