Latest NewsNewsIndia

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു: ത്രിപുരയിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് എതിരെ പരാതിയുമായി സിപിഎം

ശ്രീരാംപൂർ: പെരുമാറ്റചട്ടം ലംഘിച്ചു എന്നാരോപിച്ച് ത്രിപുരയിലെ ബിജെപി സ്ഥാനാർത്ഥി ടിങ്കു റോയിക്ക് എതിരെ സിപിഎം പരാതി നൽകി. ശ്രീരാംപൂർ സംരൂർപാർ പിഎസിഎസ് ലിമിറ്റഡിന്റെ കെട്ടിടം തിരഞ്ഞെടുപ്പ് ക്യാമ്പായി ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഎം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഉനകോട്ടി ജില്ലയിലെ സിപിഎം ചന്ദിപൂർ ലോക്കൽ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.

സംരൂർപാർ പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കെട്ടിടം കഴിഞ്ഞ ജനുവരി 30 മുതൽ റിങ്കു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും സൊസൈറ്റിയുടേത് പൊതു സ്വത്താണെന്നും സിപിഎം പറയുന്നു. ഈ കെട്ടിടം തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുക വഴി തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുകയാണ് ബിജെപി സ്ഥാനാർത്ഥി ചെയ്തിരിക്കുന്നതെന്നും സിപിഎം ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍

കർഷകർക്ക് കാർഷിക വായ്‌പകൾ അനുവദിക്കുന്ന ഈ ഏജൻസിയിൽ നിന്നും വർഷാവർഷം കർഷകർ കൃഷി വായ്‌പകൾ എടുക്കാറുണ്ടെന്നും സൊസൈറ്റിയുടെ ബൈലോ രാഷ്ട്രീയ പ്രവർത്തനത്തിനു അനുമതി നല്കുന്ന തല്ലെന്നും സിപിഎം പറയുന്നു. സർക്കാരിന്റെ കൃഷിവകുപ്പിന്റെ ഓഫീസും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. റിട്ടേണിംഗ് ഓഫീസർക്ക് ഈ കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും ബാനറുകളും പരസ്യ ഓഫീസുകളും ഒഴിവാക്കി എന്നത് ഒഴിച്ചാൽ മറ്റു നടപടികൾ ഒന്നും റിട്ടേണിംഗ് ഓഫീസറുടെ ഭാഗത്ത് നിന്നും വന്നിട്ടില്ലെന്നും സിപിഎം പറയുന്നു.

ഉമ്മന്‍ചാണ്ടിക്ക് തുടര്‍ ചികിത്സ നിഷേധിക്കുന്നെന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍

കെട്ടിടം ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തുടരുകയാണ്.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം നടപ്പാക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കെട്ടിടം ഉപയോഗിക്കുന്നത് തടയണമെന്നും സീൽ ചെയ്യണമെന്നും സിപിഎം പരാതിയിൽ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button