Latest NewsNewsMobile PhoneTechnology

പോകോ എക്സ്5 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

16 മെഗാപിക്സലാണ് സെൽഫി ക്യാമറ

പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ പോകോ എക്സ്5 പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കിടിലൻ സവിശേഷതകൾ കൊള്ളിച്ചിട്ടുള്ള പ്രത്യേക ഡിസൈനിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.67 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽക്കം എസ്എം7325 സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായും ബ്ലാക്ക് കളർ വേരിയന്റിലാണ് ഇവ വാങ്ങാൻ സാധിക്കുക.

Also Read: എന്റെ ആ ആൺ ശരീരം അധികനാൾ എനിക്ക് ചുമക്കാൻ കഴിയില്ലായിരുന്നു: രഞ്ചു രെഞ്ജിമാർ

108 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള പോകോ എക്സ്5 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 22,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button