KeralaLatest NewsNews

3 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും: എല്ലാവർക്കും മികച്ച ജീവിതം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാവർക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 0.7 ശതമാനമാണ് അതിദാരിദ്ര്യം. യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ അമ്പത് ശതമാനത്തിലധികമാണ് ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64,006 കുടുംബങ്ങളെ ദത്തെടുക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: ബിജെപിയെ പിന്തുണയ്ക്കാമെന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പാര്‍ട്ടി നേതാക്കളെ കണ്ടതിനു പിന്നാലെ

അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന് വിലകൽപ്പിക്കുന്ന സർക്കാരാണ് കേരളത്തിലേത്. ഇങ്ങനെ മൂന്നുവർഷത്തിൽ അതിദാരിദ്ര്യമുള്ളവർ ഇല്ലാത്ത രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറും. തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിട്ട സർക്കാരാണ് കേരളത്തിലേത്. എൽഡിഎഫ് സർക്കാരിന്റെ ഇതടക്കമുള്ള നേട്ടങ്ങളാണ് സംസ്ഥാനത്താകെ ജാഥയുടെ സ്വീകരണ വേദികളിൽ ലക്ഷങ്ങളെ എത്തിച്ചത്. അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെ നിൽക്കുന്നുവെന്ന ഉൽക്കണ്ഠയിലാണ് സംസ്ഥാനത്തെ കോൺഗ്രസ്. അതിന്റെ ഭാഗമായി പുറത്തുപറയാൻ കൊള്ളാത്തതരത്തിൽ ഫ്യൂഡൽ ചട്ടമ്പികളുടെ പദപ്രയോഗം നടത്തുകയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ജാഥയിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തിയതിൽ അസൂയപൂണ്ട് സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേതാക്കൾക്കെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുകയാണ്. ഇതിന് മാദ്ധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സർക്കാർ ജനങ്ങൾക്കായി നിലകൊള്ളുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഐ.സി.യുവിൽ വെച്ച് പീഡിപ്പിച്ച ശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്: ഒടുവിൽ അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button