Latest NewsKeralaNews

വര്‍ക്കല സംഗീത കൊലക്കേസ്: വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ്, കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. സംഗീതയോട് വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി ഗോപു പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ സംഗീതയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 28 നാണ് പതിനാറുകാരിയായ സംഗീതയെ പ്രതി കൊലപ്പെടുത്തിയത്.

സംഗീതയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ പ്രതി, തൊട്ടടുത്ത ഇടവഴിയില്‍വച്ച് കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വ്യാജപ്പേരില്‍ വാട്സ് ആപിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

കൃത്യത്തിന് ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലെ പുരയിടത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. കേസില്‍ മറ്റ് പ്രതികളില്ല. കേസിൽ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button