Latest NewsNewsIndia

വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണം: ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം, പുരോഗതി, കാര്യക്ഷമമായ ഭരണം എന്നിവ നേടിയെടുക്കണമെങ്കിൽ ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപായി മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: നഗ്നത കാണാൻകഴിയുന്ന കണ്ണടനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾതട്ടി: മലയാളികൾ ഉൾപ്പെടെ നാല്‌ പേര്‍ തമിഴ്നാട്ടിൽ അറസ്റ്റിൽ

സാമ്പത്തികപരമായും, വിദ്യാഭ്യാസപരമായും, ആരോഗ്യപരമായും കർണാടകയെ ശക്തമായ സംസ്ഥാനമാക്കി മാറ്റുന്നതിനായി ജനങ്ങൾ വിചാരിക്കണം. കാര്യക്ഷമമായ ഭരണത്തിന് വോട്ട് ചെയ്യണം. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തന്നെയാണ് പൂർണ വിശ്വാസം. ജനങ്ങളുടെ സ്‌നേഹത്തിൽ നിന്നാണ് ആത്മവിശ്വാസം ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കൾ ഇപ്പോഴും രാഷ്ട്രത്തിൽ വിശ്വസിക്കുന്നില്ല. ശക്തമായ ഒരു ഭാരതവും കെട്ടിപ്പടുക്കുന്നതിനായി തങ്ങൾ പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമാദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പാർട്ടിയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വിശദമാക്കി.

Read Also: പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button