വരന്തരപ്പിള്ളി: പെയിന്റിംഗ് ചെയ്യുന്നതിനിടെ തൊഴിലാളി വീടിനു മുകളില്‍ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടില്‍ തോമസ്(65) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കുന്നത്തുപ്പാടത്ത് മുരിഞ്ഞാറ മോഹന്‍ദാസിന്റെ വീട് പെയിന്റിംഗ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന്റെ രണ്ടാം നിലയില്‍ പെയിന്റിംഗ് ചെയ്യുന്നതിനിടെ പലക തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. ടൈലില്‍ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ തോമസിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Also : ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ
സംസ്കാരം ഇന്ന് രാവിലെ പത്തിന് വരന്തരപ്പിള്ളി വിമല ഹൃദയ പള്ളിയില്‍ നടന്നു. ഭാര്യ: പരേതയായ ഫിലോമിന. മകന്: സിജോ, മരുമകള്‍: ശിഷ്ണ.
Post Your Comments