NewsFootballSports

യൂറോ കപ്പ്‌: എതിരില്ലാതെ മൂന്നു ഗോളിന് റഷ്യയെ തകര്‍ത്തെറിഞ്ഞ് വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍

പാരിസ്: യൂറോ കപ്പില്‍ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്ത് വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. ഗരെത് ബെയ്ലും റാംസിയും ടെയ്ലറും വെയ്ല്‍സിനായി ഗോള്‍ നേടി. രണ്ട് കളികളില്‍ തോറ്റ റഷ്യ യൂറോ കപ്പിനു പുറത്തായി.

 

യൂറോ കപ്പിലെ മനോഹര ഗോളുകളിലൊന്നാണ് ഗരെത് ബെയ്ലിന്റെ ബൂട്ടില്‍ നിന്ന് വലയിലെത്തിയത്. ഈ ഗോളോടെ ഈ യൂറോ കപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മുന്‍നിരയിലെത്താനും ബെയ്ലിനായി. റഷ്യയ്ക്കെതിരെ ഗോള്‍ വേട്ട തുടങ്ങിയത് ആരോണ്‍ റാംസിയാണ്. തുറന്ന പോസ്റ്റിലേക്ക് ഗോളിയെ മറികടന്നുള്ള ഗോള്‍. ആദ്യ ഗോളിന്റെ ഓര്‍മ്മകള്‍ മായും മുന്‍പ് നീല്‍ ജോണ്‍ ടെയ്ലര്‍ ലീഡുയര്‍ത്തി. ഗരെത് ബെയ്ല്‍ നല്‍കിയ പാസ് ടെയ്ലര്‍ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോളിയില്‍ തട്ടി മടങ്ങി തിരികെ കിട്ടിയ പന്ത് വീണ്ടും വലയ്ക്കകത്തേക്ക്.

സ്കോര്‍ 2-0

ഒരു ഗോളെങ്കിലും അടിക്കാന്‍ റഷ്യ പരമാവധി ശ്രമിച്ചു. പക്ഷെ വെല്‍ഷ് നിര അനുവദിച്ചില്ല. ഗാലറിയില്‍ ആര്‍ത്തിരമ്പിയ കാണികളെ സാക്ഷിയാക്കി വെയ്ല്‍സ് വിജയം ആഘോഷിച്ചു. മികച്ച ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളയ്ക്കാനായതിന്റെ ഓര്‍മ്മകളുമായി റഷ്യയ്ക്ക് നാട്ടിലേക്ക് മടങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button