Oru Nimisham Onnu Shradhikkoo

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിരവധി തൊഴിലവസരങ്ങള്‍

കൊച്ചി : ഏഴാം ക്ലാസ് മുതല്‍ എഞ്ചിനിയറിങ് യോഗ്യതയുള്ളവര്‍ക്ക് വരെ അപേക്ഷിക്കാവുന്നതാണ് . ആഗസ്ത് 24വരെ അപേക്ഷിക്കാം .വര്‍ക്ക് മാന്‍ ,പ്രൊജക്റ്റ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ 395 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . 

*ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് എസ. എസ്. എല്‍ .സി യും ഐ. ടി .ഐ യുമാണ് യോഗ്യത.മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

*ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റര്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, ഡീസല്‍ മെക്കാനിക്, പെയിന്റര്‍, മെഷിനിസ്റ്റ്, ഷിപ്പ്‌റൈറ്റ് വുഡ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്ക് മെക്കാനിക്ക് എന്നിവക്ക് വേണ്ട യോഗ്യത എസ് എസ.് എല്‍. സി യും ഐ. ടി .ഐ യുമാണ്.

*ജനറല്‍ വര്‍ക്കര്‍ തസ്തികയില്ലേക്ക് ഏഴാം ക്ലാസും മലയാള പരിഭാഷയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് വേണ്ടത്.

*സെമി സ്‌കില്‍ഡ് റിഗ്ഗര്‍: നാലാംക്ലാസ് വിജയമാണ് വേണ്ടത്

*പ്രോജക്ട് അസിസ്റ്റന്റ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍): 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം

*പ്രോജക്ട് അസിസ്റ്റന്റ് (കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി): 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും

*പ്രോജക്ട് അസിസ്റ്റന്റ്: കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ആണ് യോഗ്യത

ഫയര്‍മാന്‍ (12), സേഫ്റ്റി അസിസ്റ്റന്റ് (15) ഒഴിവുകളിലേക്കുള്ള അപേക്ഷകള്‍ തപാല്‍ മുഖേന അപേക്ഷിക്കേണ്ടത് .
ആഗസ്ത് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button