ബീജിംഗ് : നായയ്ക്ക് കളിക്കാനായി ആപ്പിള്‍ ഐഫോണ്‍-7 മൊബൈല്‍ വാങ്ങിക്കൊടുത്താല്‍ എങ്ങിനെയിരിക്കും. ചൈനയിലാണ് സംഭവം. ചൈനയിലെ ഏറ്റവും സമ്പന്നനായ വാന്ഗ് ജിയാന്‍ലിന്റെ പുത്രനായ 28 കാരന് വാന്ഗ് സികോന്ഗാണ് തന്റെ വളര്‍ത്ത് നായയ്ക്ക് എട്ട് ഐഫോണ്‍ 7 ഹാന്‍ഡ് സെറ്റുകള്‍ കളിക്കാന്‍ വാങ്ങിക്കൊടുത്ത് താന്‍ ലോകത്തിലെ ഏറ്റവും വലിയ ധൂര്‍ത്ത പുത്രനാണെന്ന് തെളിയിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള നായയായ കൊക്കോ തന്റെ ഐഫോണുകള്‍ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൊക്കോയുടെ പേരില്‍ വെയ്ബോയില് സ്വന്തമായി തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണീ ചിത്രങ്ങള്‍ ഈ യുവാവ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഐഫോണ്‍ 7 ആദ്യമായി വില്പനയ്ക്കെത്തിയ സെപ്റ്റംബര്‍ 16ന് ഉച്ചയ്ക്ക് ശേഷമാണീ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ചൈനയില്‍ ഐഫോണ്‍ 7ന് 6988 യുവാനും ഐഫോണ്‍ 7 പ്ലസിന് 7988 യുവാനുമാണ് വില. ചൈനയില്‍ 30 വയസിന് താഴെ പ്രായമുള്ളവരില്‍ ഏറ്റവും വിജയിച്ച ബിസിനസുകാരനും സംരംഭകനുമാണ് സികോന്ഗ്.
വിപണിയിലിറങ്ങുന്ന ആഡംബരവസ്തുക്കള്‍ നായയ്ക്ക് വാങ്ങിക്കൊടുത്താണ് വാന്ഗ് ചരിത്രം സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ 800 പൗണ്ട് വില വരുന്ന രണ്ട് ആപ്പിള്‍ വാച്ചുകള്‍ ധരിച്ച് നില്ക്കുന്ന കൊക്കോയുടെ ചിത്രം വൈറലായിരുന്നു. ഇതിന് പുറമെ നായയ്ക്ക് പിങ്ക് ഫെന്‍ഡി ഹാന്‍ഡ് ബാഗും വാങ്ങി നല്‍കിയിട്ടുണ്ട്.
Post Your Comments