International

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടോ? പരിഹാരം നിര്‍ദേശിച്ച് ശാസ്ത്രലോകം

ഓര്‍മകളെ അത്രവേഗം പലര്‍ക്കും മായ്ച്ചുകളയാനാകില്ല. പ്രത്യേകിച്ച് വേദനിപ്പിക്കുന്ന ഓര്‍മകളാണെങ്കില്‍ അത് ഏറെക്കാലം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മകളില്‍നിന്നുള്ള പിന്‍മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ വേദനിപ്പിക്കുന്ന ഓര്‍മകളെ മായ്ച്ചുകളയാനാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ടൊയാമ സര്‍വകലാശാലയിലെ ഗവേഷകര്‍.

ലേസറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഓര്‍മകള്‍ മായ്ച്ചുകളയുന്നതു സംബന്ധിച്ച് രണ്ട് എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. പരീക്ഷണവിധേയരായ എലികളില്‍ രണ്ട് വ്യത്യസ്തമായ അസുഖകരമായ ഓര്‍മകള്‍ സൃഷ്ടിച്ചശേഷം അവ സാങ്കേതിക സഹായത്തോടെ ലിങ്ക് ചെയ്യുകയും ഓര്‍മയില്‍നിന്നും പൂര്‍ണമായി മായ്ച്ചുകളയുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അസുഖകരമായ ഓര്‍മകള്‍ ഉണ്ടായ സമയത്ത് സജീവമായിരുന്ന ന്യൂറോണുകളില്‍നിന്നും ഓര്‍മകള്‍ ഇല്ലായ്മ ചെയ്യുന്ന ഒപ്ടോജെനിറ്റിക്സ് സാങ്കേതികവിദ്യയിലൂടെയാണ് ഓര്‍മകള്‍ മായ്ച്ചുകളഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button