Football

എ.എഫ്.സി കപ്പ്‌ ; യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന്‍ മലയാളികള്‍

ന്യൂ ഡൽഹി ; എ.എഫ്.സി കപ്പിനായുള്ള യോഗ്യത മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച് മൂന്ന്‍ മലയാളികള്‍. സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളി താരങ്ങള്‍. 31 അംഗ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നിന്ന്‍ മാര്‍ച്ച് 12 മുതൽ മുംബൈയിൽ തുടങ്ങുന്ന പരിശീലന ശേഷം 24 അംഗ അവസാന ടീമിനെ പ്രഖ്യാപിക്കും.

ഗോള്‍ കീപ്പര്‍:
സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ് സന്ധു, അമരിന്ദര്‍ സിംഗ്, ടി പി രഹനേഷ്

പ്രതിരോധം
പ്രീതം കോടല്‍, നിഷു കുമാര്‍, സന്ദേശ് ജിംഗന്‍, അര്‍ണാബ് മൊണ്ടാല്‍, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ, നാരായണ്‍ ദാസ്, ശുഭാഷിഷ് ബോസ്, ജെറി ലാന്റിന്‍സുവാല

മധ്യനിര
ജാക്കിചന്ദ് സിംഗ്, സെതിയേസെന്‍ സിംഗ്, ഉദന്ത സിംഗ്, മിലാന്‍ സിംഗ്, പ്രണോയ് ഹല്‍ദെര്‍, മുഹമ്മദ് റഫീഖ്, റൗളിന്‍ ബോര്‍ഗെസ്, ഹാലിചരണ്‍ നര്‍സാരി, സികെ വിനീത്, അന്തോണി ഡിസൂസ, ഐസക് വന്‍ലല്‍സൗമ, യൂഗെന്‍സണ്‍ ലിംഗ്‌ദോ

മുന്നേറ്റനിര
ജെജെ ലാല്‍പക്‌ലുവ, സുമീത് പാസി, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാലിംപിയ, റോബിന്‍ സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button