Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് ഷേഖ് ഹസീന. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ഷേഖ് ഹസീനയ്ക്ക് ഊഷ്മള വരവേൽപ്പാണ് ഭാരതം നൽകിയത്. രാജ്ഘട്ടിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ സ്മൃതി കുടീരത്തിലും ഹസീന പുഷ്പചക്രം സമർപ്പിച്ചിരുന്നു . പ്രതിരോധ-വാണിജ്യ മേഖലയിലുൾപ്പെടെ, ഇരുരാജ്യങ്ങളും 25 ഓളം കരാറുകളിൽ ഒപ്പുവെക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button