CinemaLatest NewsMovie SongsEntertainmentKollywood

ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച്‌ കമല്‍ഹാസന്‍

തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസ​നെ അറസ്​റ്റ്​ ചെയ്യണമെന്നും അദ്ദേഹത്തി​​െന്‍റ ബിഗ്​ബോസ്​ എന്ന തമിഴ്​ റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം. ഷോയില്‍ അശ്ലീലമു​െണ്ടന്ന്​ ആരോപിച്ചാണ്​ ഹിന്ദു സംഘടനകള്‍ കമല്‍ഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ശക്​തമായ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തി.

വിമര്‍ശിക്കുന്നവര്‍ അറസ്​റ്റ്​ ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നു അഭിപ്രായപ്പെട്ട താരം തന്‍റെ സിനിമകളിലെ പ്രണയ സീനുകള്‍ ഏല്‍പ്പിക്കാത്ത മുറിവുകളൊന്നും റിയാലിറ്റി ഷോ തമിഴ്​ സംസ്​കാരത്തിന്​ ഏല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദശാബ്​ദങ്ങളായി താന്‍ അഭിനയിച്ച പല ചിത്രങ്ങളിലും ചുംബന ദൃശ്യങ്ങളുണ്ട്. അപ്പോഴൊന്നും കളങ്കപ്പെടാത്ത സംസ്കാരം റിയാലിറ്റി ഷോയിലൂടെ കളങ്കപെടില്ലെന്നും കമലഹാസന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ മാപ്പു പറയില്ലെന്നും തെറ്റ്​ ചെയ്​തെന്ന്​ തനിക്ക്​​ ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പു പറയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button