CinemaLatest NewsMovie SongsEntertainment

കോമഡി നടന്റെ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍

പ്രമുഖ കോമഡി നടനും ടെലിവിഷന്‍ ഷോകളിലെ താരവുമായ മനോജ് ഗോയലിന്റെ ഭാര്യ ആത്മഹത്യ ചെയ്തനിലയില്‍. കണ്ടീവലിയിലെ അപാര്‍ട്ട്‌മെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് നീലിമയെ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മനോജ് തന്നെയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നു.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അവര്‍ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ഗുല്‍മാല്‍ ഹെ ഭായ് സബ് ഗുല്‍മാല്‍ ഹെ, തു മേരെ അഗല്‍ ബഗല്‍ ഹെ തുടങ്ങിയ ഷോകളിലെ താരമാണ് മനോജ് ഗോയല്‍. ദമ്പതികള്‍ക്ക് എട്ട് വയസുള്ള ഒരു മകളുണ്ട്.
മകള്‍ ട്യൂഷന് പോയ സമയത്താണ് നീലിമ ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button