Latest NewsNewsIndia

ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി അറുക്കാനാവാതെ സഹായത്തിന് കേണത് മണിക്കൂറുകള്‍

ജാർഖണ്ഡ് : കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു. ജാര്‍ഖണ്ഡിലെ സരയ്കേല ഖരസവാന്‍ ജില്ലയിലാണ് സംഭവം. ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ പെണ്‍കുട്ടി റോഡിന് സമീപം നാട്ടുകാര്‍ നോക്കി നില്‍ക്കെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

പ്രസവ വേദന അനുഭവപ്പെട്ട പെണ്‍കുട്ടി തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഒറ്റയ്ക്ക് ഹെല്‍ത്ത് സെന്ററില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തി. എന്നാൽ ഒറ്റയ്‌ക്കെത്തിയ കാരണം പറഞ്ഞ് അധികൃതർ ചികിത്സ നിഷേധിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിയോടെ പെൺകുട്ടി റോഡിൽ പ്രസവിക്കുകയായിരുന്നു. സഹായത്തിന് വേണ്ടി പെൺകുട്ടി അപേക്ഷിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടർന്ന്
ഓം പ്രകാശ് എന്നയാളാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. ഹെല്‍ത്ത് സെന്ററില്‍ സഹായത്തിനായി എത്തിയപ്പോള്‍ വീണ്ടും കൈയൊഴിയുകയാണ് ചെയ്തത്. തുടര്‍ന്ന് പൊലീസില്‍ വിവരമണിയിക്കുകയായിരുന്നുവെന്ന് ഓം പ്രകാശ് പറഞ്ഞു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് സെന്ററില്‍ നിന്നും മെഡിക്കല്‍ ഓഫീസറെത്തിയാണ് അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടി മുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button