Latest NewsNewsIndia

തീവ്രവാദ ക്യാമ്പുകളുടെ കാര്യത്തില്‍ കരസേനയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

ഉധംപൂര്‍: അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ദേവരാജ് അന്‍പു അറിയിച്ചു. നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളുടേയും എണ്ണത്തിലും വര്‍ധനയുണ്ട്. 475 ഓളം തീവ്രവാദികള്‍ രാജ്യത്ത് നുഴഞ്ഞുകയാറാനായി അവസരം നോക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി നുഴഞ്ഞു കയറ്റ ശ്രമങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉള്ളത്. പക്ഷേ വളരെ കുറച്ച് ശ്രമങ്ങള്‍ മാത്രമാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് മികച്ച സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മാധ്യമപ്രകവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനത്തിനും ധീരതയ്ക്കുമുള്ള അംഗീകാരമായി 103 ആര്‍മി ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.ഈ വര്‍ഷം മാത്രം 144 തീവ്രവാദികളെയാണ് സുരക്ഷാ സേന വധിച്ചത്. കാശ്മീര്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. വടക്കന്‍ കശ്മീര്‍ അതിര്‍ത്തിയില്‍ 250 ഓളം തീവ്രവാദികളും ജമ്മുവിന്റെ തെക്കന്‍ അതിര്‍ത്തികളില്‍ 225ഓളം തീവ്രവാദികളും തമ്പടിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും ദേവരാജ് അന്‍പു കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button