ആരൊക്കെ വന്നുപോയാലും മോട്ടോർ സൈക്കിളുകളിൽ നിറത്തിലെ രാജാവ് റോയൽ എൻഫീൽഡ് തന്നെയാണ്. ഇപ്പോൾ നിറത്തിലടക്കം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ബുള്ളറ്റ് നിർമ്മാതാക്കൾ.
350 സി സി എന്‍ജിനുള്ള ‘ക്ലാസിക്കി’ല്‍ ഗണ്‍മെറ്റല്‍ ഗ്രേയും 500 സി സി ‘ക്ലാസിക്കി’ല്‍ സ്റ്റെല്‍ത് ബ്ലാക്കുമാണു റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച പുതിയ നിറങ്ങള്‍. കൂടാതെ ‘ക്ലാസിക്’ ശ്രേണിയില്‍ ഇതാദ്യമായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സഹിതമാവും ഈ ബൈക്കുകളുടെ വരവ്.
‘ക്ലാസിക് 350’ പുതിയ പതിപ്പിന് 1.60 ലക്ഷം രൂപയാണു ചെന്നൈയിലെ ഓണ്‍ റോഡ് വില; 500 സി സി എന്‍ജിനുള്ള പുത്തന്‍ ‘ക്ലാസിക്’ സ്വന്തമാക്കാന്‍ 2.05 ലക്ഷം രൂപ മുടക്കണം. പക്ഷെ സാങ്കേതികമായി യാതൊരു മാറ്റവും പുത്തൻ ബുള്ളറ്റുകളിലിൽ വരുത്തിയിട്ടില്ല.
Post Your Comments