മസ്കറ്റ് ; ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. കൊല്ലം വെളവൂർക്കോണം സ്വദേശി സജുമോൻ ചാക്കോയാണ് മരിച്ചത്. ജോലിക്കിടയിൽ കെട്ടിടത്തിന്റെ ഒന്പതാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം റോയൽ ഒമാൻ പോലീസ് മോർച്ചറിയിലേക്കു മാറ്റി.
Post Your Comments