Latest NewsNewsIndia

കള്ളവാറ്റുകാരെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചു; സ്ത്രീയെ നഗ്‌നയാക്കി നടത്തി

ന്യൂഡല്‍ഹി: കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചതിന്റെ പേരില്‍ സ്ത്രീയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ശേഷം നഗ്നയാക്കി നടത്തിക്കുകയും ചെയ്തു. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചു എന്ന പേരിലാണ് യുവതിയെ സ്ത്രീകളടങ്ങുന്ന അക്രമസംഘം മര്‍ദ്ദിച്ചത്.

25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പുവടികളുപയോഗിച്ചാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പ്രദേശത്ത് പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഞെട്ടലുളവാക്കുന്നതും നാണം കെട്ടതും എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. സംഭവത്തില്‍ ഇടപെടണമെന്നും റാക്കറ്റിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button