Latest NewsGulf

എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ കമ്പനികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വേര്‍ഹൗസുകള്‍ നിര്‍മിക്കുന്നു

ഷാര്‍ജ: ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ കമ്പനികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വേര്‍ഹൗസുകള്‍ നിര്‍മിക്കുന്നു. ഫ്രീസോണിലെ നിക്ഷേപകരുടെ ആവശ്യങ്ങളെ കണക്കിലെടുത്തും എമിറേറ്റില്‍ കൂടുതല്‍ നിക്ഷേപ സാഹചര്യവും വ്യാവസായിക അഭിവൃദ്ധിയും മുന്നില്‍കണ്ടുമാണ് പുതിയ വേര്‍ഹൗസുകളുടെ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിട്ടുനല്‍കും വിധമാണ് നിര്‍മാണം പുരോഗമിക്കുന്നത്. 600 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വേര്‍ഹൗസുകളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. അന്താരാഷ്ട്ര സൗകര്യങ്ങളോടെ നിര്‍മിക്കുന്ന വേര്‍ഹൗസുകളില്‍ തീപ്പിടിത്തം കുറക്കാനും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ സഊദ് സലിം അല്‍ മസൂരി അറിയിച്ചു. കൂടുതല്‍ വിദേശ നിക്ഷേപകരെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനും പുതിയ വേര്‍ഹൗസുകള്‍ക്ക് സാധിക്കുമെന്നും മസൂരി പ്രതീക്ഷ പ്രകടിപ്പിച്ചു.

മിതമായ വാടകയില്‍ നല്‍കുന്ന വേര്‍ഹൗസുകള്‍ക്ക് ഏക ജാലക സംവിധാനത്തോടെയുള്ള മികച്ച ഭരണ നിര്‍വഹണവുമാണ് ഉണ്ടാവുക. നിക്ഷേപകര്‍ക്ക് എളുപ്പം ലൈസന്‍സുകള്‍ ലഭ്യമാക്കിയും വ്യവസായ നിക്ഷേപങ്ങള്‍ക്ക് പരമാവധി നികുതിയിളവുകള്‍ നല്‍കിയും നിക്ഷേപകര്‍ക്ക് 100 ശതമാനം ബിസിനസ് പങ്കാളിത്തം നല്‍കിയും ആഗോള വാണിജ്യം ലക്ഷ്യമാക്കിയാണ് ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍ പുതിയ വെയര്‍ഹൗസുകള്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button